പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എകോപനത്തില്‍ വീഴ്ച സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് വേണ്ടത്രെ ശ്രദ്ധിക്കുന്നില്ല. സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകള്‍ക്കുള്ള സൗകര്യം ലഭ്യമല്ല. മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചു. എന്നിട്ടതിനെ ന്യായീകരിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രം എല്ലാം തന്നാല്‍ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എന്നിട്ട് ഇവിടെ സൗജന്യമായി വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുന്നു. അതെന്ത് നടപടി ക്രമമാണെന്ന് വ്യക്തമാകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












