18 വയസ്സ് കഴിഞ്ഞവരുടെ വാക്സീന് വിതരണത്തിനുള്ള നടപടി തുടങ്ങി കേന്ദ്രം. രജിസ്ട്രേഷന് ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം. മേയ് ഒന്നിനാണ് 18 വയസ്സു കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് തുടങ്ങുന്നത്. കൊവിന്‍ സൈറ്റില്‍ ഇതിന്റെ രജിസ്ട്രേഷനുള്ള നടപടികള്‍ ശനിയാഴ്ച തുടങ്ങുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നു.
രജിസ്ട്രേഷന് 28ന് തുടങ്ങുമെന്ന് ഇന്ന് കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 45 കഴിഞ്ഞവരുടെ രജിസ്ട്രേഷന് പോലെ തന്നെയാകും ഇത് നടപ്പാക്കുക. ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഉള്‍പ്പടെ കാര്യത്തില്‍ മാറ്റമില്ല. വാക്സീന് വിതരണം അനുമതിയുള്ള സര്‍ക്കാര്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നടക്കും.
രാജ്യത്ത് ഇതുവരെ നല്‍കിയത് കൊവാക്സീന്റെ ഒരു കോടി പത്തുലക്ഷം ഡോസുകള്‍. ഇതില്‍ 4906 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഷീല്‍ഡ് സ്വീകരിച്ച പതിനൊന്ന് കോടി അറുപത് ലക്ഷം പേരില്‍ 22,159 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.3 ശതമാനം മാത്രം. വാക്സീന് സ്വീകരിച്ചവരില്‍ കൊവിഡിന്റെ തീവ്രത കുറവാണെന്നും ഐഎസിഎംആര്‍ പറയുന്നു.
Discussion about this post