ഡൽഹി : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഷോട്ട് കൊവിഡ് വാക്‌സിന്‍ ജൂണിലോ ജൂലായിലോ ഇന്ത്യയിലേക്ക് ഇറക്കുതി ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ നിറച്ച് പൂര്‍ത്തിയാക്കുന്ന ഫില്‍ ആന്‍ഡ് ഫിനിഷിംഗിന് പ്രോസസിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. സിറിഞ്ചുകളില്‍ വാക്‌സിന്‍ നിറയ്ക്കുന്നതും ഷിപ്പിംഗിനുവേണ്ടി തയ്യാറാക്കുന്ന പ്രോസസാണ് ഫില്‍ ആന്‍ഡ് ഫിനിഷ്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി പാശ്ചാത്യ രാജ്യങ്ങളും ജപ്പാനും അംഗീകാരം നല്‍കിയ വാക്‌സിനുകളാണിത്.
മോഡേണ, ഫൈസര്‍ എന്നീ വാക്‌സിനുകള്‍ക്കും ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു
Discussion about this post