കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് ബിജെപി. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ കോവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന് പാര്‍ട്ടി ബംഗാൾ ഘടകം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും മേയ് ഒന്നുമുതല്‍ വാക്സിന് നല്കിത്തുടങ്ങും. വാക്സിന് ഉത്പാദകരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാനാവും. കോവീഷീല്‍ഡ് വാക്സിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക.
Discussion about this post