ഡല്‍ഹി: ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിച്ചെന്ന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഡൽഹിയിലെ ഗംഗാറാം ആശുപത്രി. ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും ഓക്സിജന്‍ കിട്ടാതെ ആരും മരിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
24 മണിക്കൂറിനുള്ളില്‍ 25 പേര് ഓക്സിജന്‍ ലഭിക്കാതെ മരിച്ചെന്ന് മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ന് രാവിലെയാണ് 25 പേര് മരിച്ചെന്നറിയിച്ച് മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഓക്സിജന്‍ നല്കാന് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മുടക്കമില്ലാതെ ഓക്സിജന്‍ നല്‍കാമെന്ന് ഇനോക്സ് കമ്പനി അറിയിച്ചിട്ടുണ്ടന്നും ആശുപത്രി ചെയര്മാന് അറിയിച്ചു.
60 പേരുടെ നില ഗുരുതരമാണെന്നും 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്സിജനേ ആശുപത്രിയില്‍ ഉള്ളൂ എന്നുമായിരുന്നു മെഡിക്കല്‍ ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.
Discussion about this post