ഡൽഹി: പതഞ്ജലി യോഗാപീഠം ക്യാമ്പസിൽ കൊവിഡ് വ്യാപനമുണ്ടെന്ന മാധ്യമ വാർത്തകൾ തള്ളി യോഗ ഗുരു ബാബാ രാംദേവ്. ചികിത്സയ്ക്ക് പുതുതായി അഡ്മിറ്റ് ആകുന്ന രോഗികളെയും ആചാര്യകുലത്തിലേക്ക് പുതുതുതായി വരുന്ന വിദ്യാർത്ഥികളെയും പ്രോട്ടോക്കോൾ അനുസരിച്ച് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
എന്നാൽ പതിനാല് സന്ദർശകർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പ്രധാന ക്യാമ്പസിനുള്ളിൽ പ്രവേശനം നൽകിയില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. മറ്റെല്ലാ വാർത്തകളും ഊഹാപോഹങ്ങളും നുണകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതഞ്ജലിയുടെ പ്രധാന ക്യാമ്പസിനുള്ളിൽ 83 പേർക്ക് കൊവിഡ് ബാധിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ പതഞ്ജലി തള്ളുകയായിരുന്നു.
Discussion about this post