ഡൽഹി: ഓക്സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്ക് ആശ്വാസമായി നാല് കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന് എത്തിക്കും. വ്യോമസേനയുടെ സി-17 വിമാനത്തിലാവും ഓക്സിജൻ എത്തിക്കുക. ഇതിനായി വിമാനം സിംഗപ്പൂരിലെ ചാങ്ഗി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
വൈകുന്നേരത്തോടെ പശ്ചിമബംഗാളിലെ പനാഗ്രാഹിലേക്ക് ഓക്സിജനുമായി വിമാനമെത്തുമെന്ന് വ്യോമസേന വക്താവ് അറിയിച്ചു. ബംഗാളിൽ നിന്ന് ചത്തീഗഢിലേയും ഒറീസയിലേയും ഓക്സിജൻ പ്ലാന്റുകളിലേക്ക് മാറ്റും. അവിടെ നിന്നാവും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം ചെയ്യുക.
ഇന്ത്യയും സിംഗപ്പൂരും തമ്മിൽ പ്രതിരോധരംഗത്ത് സഹകരണ കരാർ നില നിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സിംഗപ്പൂർ ഇന്ത്യക്ക് ഓക്സിജൻ നൽകുന്നത്.
Discussion about this post