ഗാന്ധിനഗര്‍: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഓക്സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ തീരുമാനവുമായി കേന്ദ്രസർക്കാർ. ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരമാനമെടുത്തത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണത്തിനും ഇളവുണ്ട്. മൂന്നുമാസത്തേക്കായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
വാക്സിന്റെ കാര്യത്തിലും കസ്റ്റംസ് നികുതി ഒഴിവാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ആശുപത്രികള്‍ക്കൊപ്പം വീടുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു.
കോവിഡിനെതിരെ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, പീയുഷ് ഗോയല്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Discussion about this post