ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യമാകെ നേരിടുന്ന പ്രശ്നം ഓക്സിജന്‍ ക്ഷാമ പ്രശ്നത്തിന് പരിഹാരം കാണാനും രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉറച്ച ശക്തിയായും ഒപ്പം നില്‍ക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റ ഗ്രൂപ്പ്. ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ ഓക്സിജന്‍ എത്തിക്കുന്നതിനായി, ദ്രവ രൂപത്തിലുള്ള ഓക്സിജന്‍ കൊണ്ടുപോകാന്‍ വേണ്ടി 24 ക്രയോജനിക് കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടാറ്റ മോട്ടോഴ്സിന്റെ നിര്‍ണ്ണായക തീരുമാനം. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കമ്പനിക്ക് ആകുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
രാജ്യത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ നടപടിയ്ക്ക് അഭിനന്ദനവും അനുമോദനവും അറിയിച്ച് നിരവധി പേര് രംഗത്തെത്തി.
കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ വെന്റിലേറ്ററുകള്‍ ഇറക്കുമതി ചെയ്തും പിപിഇ കിറ്റുകളും മാസ്കുകളും കൈയ്യുറകളും കൊവിഡ് ടെസ്റ്റിങ് കിറ്റുകളും എല്ലാം വലിയ തോതില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തും രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ടാറ്റ കമ്ബനി നിന്നിരുന്നു.
Discussion about this post