ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുത്ത് ഉത്പാദനം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 7100 ടണ്‍ ഓക്സിജനാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 3300 ടണ്‍ ഓക്സിജന്‍ കൂടി ഉത്പാദിപ്പിക്കാനാണ് തീരുമാനം. മെഡിക്കല്‍ ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ കൊവിഡ് പിടിമുറുക്കിയ 20 സംസ്ഥാനങ്ങള്‍ക്ക് പ്രതിദിനം 6822 ടണ്‍ ഓക്സിജനാണ് വേണ്ടത്.
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ ഏപ്രില്‍ 12 ന് ഇന്ത്യയിലെ ഓക്സിജന്റെ ആവശ്യം 3842 ടണ്‍ ഓക്സിജന്‍ മാത്രമായിരുന്നു. 2-3 ആഴ്ച മുമ്ബ് ആസൂത്രണം ചെയ്യുകയായിരുന്നെങ്കില്‍ ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം ഒഴിവാക്കാമായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഉദ്പാദന കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ സമയത്ത് ഓക്സിജന്‍ വേണ്ടിടത്ത് എത്തിക്കാന്‍ കഴിയാതിരുന്നതാണ് ക്ഷാമത്തിനുള്ള പ്രധാന കാരണം.
ലിന്‍ഡ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മിക്ക വ്യവസായിക ഓക്സിജന്‍ കമ്പനികളുടെയും ഓക്സിജന്‍ ഉത്പാദനം ആശുപത്രികളിലേക്ക് മാത്രമാക്കി മാറ്രിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് സൈന്യം ജര്‍മ്മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ ഉദ്പാദന പ്ലാന്റുകള്‍ ഇറക്കുമതി ചെയ്തു കഴിഞ്ഞു.
ദ്രവരൂപത്തിലുള്ള ഓക്സിജന്‍ കൊണ്ടുപോകുന്നതിനായി ടാറ്റാ കമ്പനി വിദേശത്ത് നിന്ന് 24 സ്പെഷ്യല്‍ ലിക്വിഡ് ഓക്സിജന്‍ കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്തു. റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവുമാണ് സിലിണ്ടറുകള്‍ ആവശ്യമുള്ള കേന്ദ്രങ്ങളിലേക്കെത്തിക്കുന്നത്. ഫാക്ടറികളില്‍ നിന്ന് 1000ലധികം കിലോ മീറ്രര്‍ പിന്നിട്ടാണ് ട്രെയിന്‍ വഴി സിലിണ്ടറുകള്‍ ഡല്‍ഹിയിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ട്രെയിനുകള്‍ തന്നെ സര്‍വീസ് നടത്തുന്നുണ്ട്. കൊല്‍ക്കത്ത, അസന്‍സോള്‍, ജാംഷഡ് പൂര്, റൂര്‍ക്കല തുടങ്ങിയ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഓക്സിജന്‍ ഫാക്ടറികള്‍ കൂടുതലുള്ളത്. വ്യോമസേന വിമാനങ്ങള്‍ വഴിയാണ് കാലി സിലിണ്ടറുകള്‍ തിരിച്ച് ഉത്പാദന കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
Discussion about this post