ഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ സഹായവും ഉറപ്പ് നല്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇതിനായി പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ വിലയിരുത്തുമെന്നും സേന പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ എം.എം നരവാനെ, നേവി ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ്, ഡിആര്‍ഡിഒ ചെയര്മാന് ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്നാഥ് സിംഗ് നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
Discussion about this post