ഡൽഹി: ഓക്സജിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് 551 ഓക്ജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം അനുവദിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ജില്ലാതലത്തില്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഈ പ്ലാന്റുകള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ ഈ വര്‍ഷം 162 ഓക്സജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പിഎം കെയര്‍ ഫണ്ടില്‍ നിന്നും 201. 58 കോടി രൂപ അനുവദിച്ചിരുന്നു. പൊതുജനാരോഗ്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും ആശുപത്രികളില്‍ ഓരോന്നിനും ക്യാപ്റ്റീവ് ഓക്സിജന്‍ ഉത്പാദന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുകയുമാണ് ജില്ലാ ആശുപത്രികള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇത്തരം ഓക്സിജന്‍ ഉത്പാദന സൗകര്യം ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കല്‍ ഓക്സിജന്‍ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post