സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ അലി അക്ബർ. ഏത് ദുരന്തം വന്നാലും ബക്കറ്റെടുത്ത് തെണ്ടുന്ന പിണറായി സര്‍ക്കാരാണ് കേരളത്തിലുള്ളത്. മോദി നല്‍കിയ അന്നത്തില്‍ അരിവാള്‍ ചുറ്റിക ഒട്ടിച്ചു കേമനായ ഒരുമുഖ്യമന്ത്രിയും, എന്തുപറഞ്ഞാലും നോട്ടടിച്ചുകൂടെ എന്ന് ചോദിക്കുന്ന കയറുപിരിയും ജയിക്കുന്നിടത്ത് സത്യം തോല്‍ക്കുമെന്ന് കരുതരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അലി അക്ബർ പറയുന്നു.
മോദി തന്ന വാക്‌സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ല നമസ്‌കാരം. ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സര്‍ക്കാര്‍ ഒന്നേയുള്ളു പിണറായി സര്‍ക്കാര്‍. മലയാളിക്ക് മറവി നല്ലതാണ്. അലി അക്ബർ പറയുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെയും അലി അക്ബർ രൂക്ഷ വിമർശനം ഉന്നയിക്കുന്നു. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഓക്സിജന്‍ ഇല്ലെന്ന് മുറവിളി കൂട്ടുകയാണ് കെജരിവാൾ. മാതൃഭൂമി പറയില്ല, മോനോരമായോ ഏഷ്യാനെറ്റോ പറയില്ല. 2020 ഡിസംബറില്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടം. 70 വര്‍ഷം ഭരിച്ചു മുടിച്ച കുടുംബ വാഴ്ചയായിരുന്നു ഇന്ന് ഭാരതത്തിലെങ്കില്‍, എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ. ഇന്ന് ലോകത്തെവിടെ നിന്നും അടിയന്തിര ഘട്ടത്തില്‍ സാങ്കേതികത എത്തിക്കാന്‍ 24×7 എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമുണ്ട്. മോദിക്ക് മുന്‍പ് എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും, അവരെ താങ്ങുന്ന മാമാ പത്രങ്ങളും മാത്രേയുള്ളു. അലി അക്ബർ പറയുന്നു.
മോദി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയക്കുന്ന സകല പിന്തിരിപ്പന്മാര്‍ക്കും നടുവിരല്‍ നമസ്‌കാരം. ഞാന്‍ മോദിജിക്കൊപ്പമാണ് കാരണം മോദി ജനങ്ങള്‍ക്കൊപ്പമാണ്.’ ഇങ്ങനെയാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post