കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ചു. ഖര്ദാഹ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം.
സിന്‍ഹയുടെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. ജീവിതം ആളുകള്‍ക്കായി ഉഴിഞ്ഞുവെച്ച ആളായിരുന്നു സിന്‍ഹയെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പാര്‍ട്ടിക്കായി സിന്‍ഹ വിശ്രമമില്ലാതെ പ്രയത്നിച്ചു. അദ്ദേഹത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മമത ട്വീറ്റ് ചെയ്തു.
Discussion about this post