Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോവിഡ് അതിതീവ്ര വ്യാപനം; യുദ്ധകാലാടിസ്ഥാനത്തിൽ ‘മെയ്ക്ക് ഷിഫ്റ്റ്‌ ‘ ഐസിയു ഒരുക്കി കേരളവും 

by Brave India Desk
Apr 25, 2021, 08:24 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : കൊവിഡ് തീവ്രത മുന്നില്‍ കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ‘മെയ്ക്ക് ഷിഫ്റ്റ്’ഐ സി യു ആശയത്തിലേക്ക് കേരളവും. ഐ സി യുവില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താത്കാലിക ഐ സി യു സംവിധാനമാണ് ‘മെയ്ക്ക് ഷിഫ്റ്റ്’ ഐ സി യു.

കൊവിഡ് രോഗികള്‍ക്ക് ആവശ്യമായത്ര ഐ സി യു സംവിധാനങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും വരും നാളുകളില്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ള ഏത് ഗുരുതര സാഹചര്യവും നേരിടുകയെന്നതിന്റെ ഭാഗമായാണ് താത്കാലികമായി നിര്‍മിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു സംവിധാനത്തെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതി രൂപരേഖയെ കുറിച്ച്‌ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട് അന്വേഷിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഇതിന്റെ നിര്‍മാണത്തിന് സിമന്റ് ബ്ലോക്കുകളോ കല്ലുകളോ ആവശ്യമില്ല. സാധാരണ കെട്ടിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്ലൈവുഡ്, ജി ഐ പൈപ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ താത്കാലിക ചുമരുകളാണ് ഉയരുന്നത്. ആശുപത്രി വാര്‍ഡ് മാതൃകയിലുള്ള സംവിധാനത്തില്‍ ക്ലിനിക്കിനും മറ്റുമായി പ്രത്യേക മുറികള്‍ സജ്ജീകരിക്കും.

സ്വകാര്യ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈ സംവിധാനം തയ്യാറാക്കുന്നുണ്ട്. പത്ത് കിടക്കകളുള്ള സംവിധാനം ആദ്യ ഘട്ടത്തില്‍ ഇവിടെ ഒരുങ്ങിയിട്ടുണ്ട്. മറ്റൊന്നിന്റെ പണി നടക്കുന്നു. ഇതിന് പുറമെ 25 രോഗികള്‍ക്കുള്ള മറ്റൊരു ഐ സി യുവും ഉടന്‍ പണി പൂര്‍ത്തിയാകും.

ഈ മാതൃക പഠിക്കുന്നതിന്റെ ഭാഗമായാണ് ഇതിനെ കുറിച്ച്‌ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞത്. ഈ സംവിധാനം സംസ്ഥാനത്തുടനീളം പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാറിനെ സഹായിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരമാവധി പത്ത് ദിവസം വരെ മാത്രമേ പത്ത് കിടക്കകളുള്ള ഈ സംവിധാനം തയ്യാറാക്കാന്‍ വേണ്ടി വരുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. പുറമെ നിര്‍മാണ ചെലവ് വളരെ കുറവുമാണ്. നിലവിലെ ഐ സി യു കിടക്കകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ തന്നെ തികയാതെ വരും എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഐ സിയു സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കേരളത്തിന് പുറത്ത് കര്‍ണാടകയില്‍ 2,000 മെയ്ക്ക് ഷിഫ്റ്റ് ഐ സി യു കിടക്ക സംവിധാനമൊരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ഇതിന്റെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ആശുപത്രിയോടനുബന്ധിച്ചും മറ്റ് കെട്ടിടങ്ങളിലുമാണ് ഇവിടെ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു ഒരുക്കുന്നത്. സംസ്ഥാനത്ത് ഗുരുതര കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കേരളത്തില്‍ നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 9,735 ഐ സി യു കിടക്കകളാണുള്ളത്. 3,776 വെന്റിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.

Tags: covid second waveMake shift ICUCovid treatment
Share4
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies