മലപ്പുറം: വാഹനമോഷണം, കടകുത്തിത്തുറന്ന് മോഷണം ഉൾപ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് പേർ പിടിയിലായി. മൂവാറ്റുപുഴയില്‍ നിന്നുമാണ് ഇവർ പിടിയിലായിരിക്കുന്നത്. മലപ്പുറം പൊന്നാനി സ്വദേശികളായ തന്‍സീര്‍ (24), തഫ്സിര്‍ (26) എന്നിവരാണ് പിടിയിലായത്.
ഡിവൈ.എസ് പി സനല്‍കുമാറിന്റെ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അടുത്തിടെ മൂവാറ്റുപുഴയിലും പരിസരങ്ങളിലുമായി നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റിലായത്.
നിരവധി തവണ ജയിലില്‍ കിടന്നിട്ടുള്ള ഇവര്‍ പുറത്തിറങ്ങിയാല്‍ ഏതെങ്കിലും ഉള്‍ഗ്രാമത്തില്‍ ജോലിക്കെന്ന വ്യാജേന താമസിച്ച് ആണ് മോഷണം നടത്തി വന്നിരുന്നത് എന്ന് പൊലീസ് പറഞ്ഞു.
Discussion about this post