ഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ ആറ് മാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ആറ് തവണയാണ് കുറവ് വരുത്തിയത്. 2010 സെപ്തബറിന് ശേഷം പെട്രോളിന് ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും പൊതുമേഖലാ എണ്ണ കമ്പനികള്‍ കുറച്ചിരുന്നു.
ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 56.49 രൂപയും ഡീസലിന് 46.01 രൂപയുമാണ് വില. ജനുവരി 17നാണ് ഇതിനുമുമ്പ് പെട്രോള്‍ ഡീസല്‍ വില കുറച്ചത്.
എന്നാല്‍ വിലകുറവിന്റെ ഗുണം വാഹന ഉടമകള്‍ക്കല്ലാതെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളത്. ബസ് ചാര്‍ജ്ജ് കുറയ്ക്കുക, ടാക്സി-ഓട്ടോ നിരക്ക് കുറയ്ക്കുക തുടങ്ങിയ ജനങ്ങളുമായി ബന്ധപ്പെടുന്ന ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ പരിഗണിക്കുന്നില്ല. ബസ് ചാര്‍ജ്ജ് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ വളരെ കൂടുതലാണ്. എന്നാല്‍ ബസ് ഉടമകളുടെ സമര്‍ദ്ദത്തിന് വഴങ്ങി ചാര്‍ജ്ജ് കുറക്കേണ്ടതില്ല എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍
എണ്ണക്കമ്പനികള്‍ വില കുറക്കുന്നതിനനുസരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വാണിജ്യനികുതി വര്‍ദ്ധിപ്പിക്കുന്നത് മൂലം വില കുറവ് മുഴുവനായി ലഭിക്കുന്നില്ല. ഇതിനിടയിലാണ് വില കുറഞ്ഞിട്ടും ആനുപാതികമായി ചരക്ക് വാഹനങ്ങളുടെ ചാര്‍ജ്ജ് ഉള്‍പ്പടെ കുറക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ലോറി വാടക കുറച്ചാല്‍ മാത്രമേ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയു.
ബസ് ചാര്‍ജ്ജ്-ഓട്ടോ ടാക്സി- ലോറി വാടകകകള് കുറച്ചാല്‍ ഉണ്ടാകുന്ന ക്രഡിറ്റ് കേന്ദ്രസര്‍ക്കാരിന് പോകുമോ എന്ന ആശങ്ക സംസ്ഥാന സര്ക്കാരിനുള്ളതിനാലാണ് ഭരണപക്ഷ-പ്രതിപക്ഷം ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുന്നത് എന്ന ആക്ഷേപവും ശക്തമാണ്.
Discussion about this post