കൊളംബോ : മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. അടുത്തിടെയായി ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ കര്‍ശനമായി മുന്നോട്ട് പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തിന് ശ്രീലങ്കന്‍ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. രാജ്യസുരക്ഷ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ടുള്ള കരട് ബില്‍ നിയമ സാധുതയ്ക്കായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സഭാ വക്താവ് കെഹേലിയ റാംബുക്വെല്ല അറിയിച്ചു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തില്‍ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായാണ് ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്ര മത ഇസ്ലാമിക സംഘടനയിലെ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അടിയന്തിര നീക്കം
Discussion about this post