ലഖ്നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം എട്ടുമുതല്‍ മെയ് നാല് രാവിലെ ഏഴുമണിവരെയാണ് ലോക്ക്ഡൗണ്‍.
നേരത്തെ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയിരിക്കുന്നത്.
അതേസമയം യുപിയില്‍ ബുധനാഴ്ച 29,824പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,82,848പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 11,943 പേര് മരിച്ചു.
Discussion about this post