ഝാർഖണ്ഡ്: ഝാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽസിറ്റിയിൽ നിന്ന് ആറാമത്തെ ഓക്സിജൻ എക്സ്പ്രസ്സും ഓക്സിജൻ ടാങ്കറുകളുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിളേക്ക് യാത്രയായി. ആറാമത്തെ ഓക്സിജൻ എക്സ്പ്രസ്സിന്റെ യാത്രയുടെ വീഡിയോ റെയിൽവേ മത്രിയായ പീയൂഷ് ഗോയലാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഝാർഖണ്ഡിലെ ബൊക്കാറോ ഉരുക്കുനിർമ്മാണശാലയിൽ നിന്ന് വ്യവസായികാവശ്യങ്ങൾക്കായുണ്ടാക്കിയ ആറു വലിയ ഓക്സിജൻ ടാങ്കറുകളുമായാണ് ഓരോ ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടിയും യാത്ര തിരിക്കുന്നത്. ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഓക്സിജൻ എക്സ്പ്രസ്സ് പ്രാണവായുവെത്തിച്ചുകഴിഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഓക്സിജനെത്തിക്കാൻ അതിദ്രുതം സംവിധാനങ്ങളൊരുക്കുമെന്ന് റെയിൽവേ അറിയിച്ചു.
തലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ഈ വിധം 65 ടൺ ഓക്സിജൻ ടാങ്കറുകളാണ് റെയിൽവേ ഡൽഹിയിലെത്തിച്ചത്. ദ്രവീകൃത ഓക്സിജൻ ടാങ്കറുകളിലും സിലിണ്ടറുകളിലും നിറച്ച് റെയിൽവേ ആവശ്യസ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഈ സംവിധാനം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങളിൽ നിന്ന് അറിയുന്നത്.
https://www.facebook.com/PiyushGoyalOfficial/posts/1778249522346186
Discussion about this post