ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മന്ത്രിസഭാ യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ വിതരണം, വാക്സിൻ ലഭ്യത എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് മൂന്നേമുക്കാൽ ലക്ഷം പിന്നിട്ടേക്കും. മരണസംഖ്യ രണ്ട് ദിവസമായി മൂവായിരത്തിന് മുകളിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നില്ല എന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. കൊവിഡ് സാഹചര്യം പരിഗണിച്ച് റേഷൻ കടകൾ വഴി സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. കൂടുതൽ പ്രഖ്യാപനങ്ങൾ ഇന്നത്തെ യോഗത്തിന് ശേഷം ഉണ്ടായേക്കും.
Discussion about this post