ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. 54 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രശസ്ത ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാ ജീവിതം ആരംഭിച്ചത്. 1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി.
2005-ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അയന്‍, കോ, അനേഗന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സൂര്യയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായ കാപ്പാൻ ആയിരുന്നു അവസാന ചിത്രം.
Discussion about this post