മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. വിപണിയില്‍ 1.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
ദുബായിയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരന് മലപ്പുറം സ്വദേശി സലാമിന്റെ ബാഗേജില്‍ നിന്നാണ് 1568 ഗ്രാം സ്വര്‍ണം മിശ്രിതം പിടികൂടിയത്. ഇതേ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച 1262 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. എ കിരണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Discussion about this post