കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാനഡ. നയാഗ്ര വെള്ളച്ചാട്ടം ത്രിവർണമണിഞ്ഞാണ് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. മഹാമാരിയുടെ കാലം മാറി നല്ല നാളെ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുക കൂടിയാണ് കാനഡയെന്ന് നയാഗ്ര പാർക്ക് ട്വീറ്റിലൂടെ അറിയിച്ചു.
ഏപ്രിൽ 28 ന് രാത്രി 9.30 മുതൽ 10 മണി വരെയാണ് ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ വെള്ളച്ചാട്ടം ദൃശ്യമായത്. കരുത്തോടെ നിൽക്കൂ ഇന്ത്യാ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പാർക്ക് പങ്കുവച്ചത്.
India is currently facing a surge in cases and losses of life resulting from COVID-19. In a display of solidarity and hope for India, Niagara Falls will be illuminated tonight from 9:30 to 10pm in orange, white and green, the colours of the flag of India. #StayStrongIndia pic.twitter.com/o0IIxxnCrk
— Niagara Parks (@NiagaraParks) April 28, 2021
ട്വിറ്ററുകളുൾപ്പടെ സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ഇതിന് നയാഗ്ര പാർക്കിന് ലഭിച്ചത്. ദുരിതകാലത്ത് ഒപ്പം നിന്നതിന് നന്ദി പറഞ്ഞ് നിരവധി ഇന്ത്യക്കാരും ട്വീറ്റ് പങ്കുവച്ചു.
കഴിഞ്ഞയാഴ്ച ബുർജ് ഖലീഫയും ത്രിവർണമണിഞ്ഞ് ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
അതേസമയം നാല് ലക്ഷത്തിലേറെ കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post