തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുന്നണികൾ ഒപ്പത്തിനൊപ്പം.
നേമത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 15 വോട്ടുകൾക്ക് മുന്നിൽ നിൽക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടിയാണ് രണ്ടാമത്.
കൊല്ലം ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ഗോപകുമാർ മുന്നിട്ട് നിൽക്കുന്നു. സംസ്ഥാനത്ത് നിലവിൽ 39 സീറ്റുകളിൽ എൽഡിഎഫും 24 സീറ്റുകളിൽ യുഡിഎഫും 2 സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു.











