തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. നേമത്ത് കുമ്മനം രാജശേഖരൻ 400 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. പാലക്കാട് ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരൻ 97 വോട്ടുകൾക്ക് മുന്നിലാണ്. യുഡിഎഫ് ആണ് ഇവിടെ രണ്ടാമത്.
കാസർകോട് എൻഡിഎ സ്ഥാനാർത്ഥി കെ ശ്രീകാന്ത് മുന്നിലാണ്. സംസ്ഥാനത്ത് ആകെ 79 സീറ്റുകളിൽ എൽഡിഎഫും 55 സീറ്റുകളിൽ യുഡിഎഫും 3 ഇടങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യവും മുന്നിട്ട് നിൽക്കുന്നു.
കോഴിക്കോട് സൗത്തിൽ ബിജെപി സ്ഥാനാർത്ഥിയായ നവ്യ ഹരിദാസ് മുന്നിലാണ്. ലീഗ് നേതാവ് നൂർബിന റഷീദ് പിന്നിലാണ്.
Discussion about this post