Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റർ മാമ്മൻ വർഗീസ് അന്തരിച്ചു

by Brave India Desk
May 2, 2021, 09:27 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം:  മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (തമ്പാൻ–91) അന്തരിച്ചു. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്.

1955 ലാണ് മനോരമയിൽ മാനേജരായി ചുമതലയേറ്റത്. 1965ൽ ജനറൽ മാനേജരും 1973ൽ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.

Stories you may like

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

ബ്രിട്ടൻ, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ അച്ചടി, പത്രപ്രവർത്തനം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി. ആധുനിക അച്ചടി സാങ്കേതികവിദ്യയിൽ അവഗാഹമുള്ള അദ്ദേഹം കേരള സർക്കാരിന്റെ ലിപി പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്നു.

ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) പ്രസിഡന്റ് (1981–82), ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാൻ (1988-89) എന്നീ പദവികൾ വഹിച്ചു. എൽഐസി ദക്ഷിണമേഖല ഉപദേശക സമിതി അംഗമായിരുന്നു. റോട്ടറി പ്രസ്ഥാനത്തിൽ സജീവമായിരുന്ന അദ്ദേഹം വിവിധ സാമൂഹികക്ഷേമ പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി, വർക്കിങ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. മുണ്ടകപ്പാടം മന്ദിരം ആശുപത്രിയുടെ മുൻ ചെയർമാനാണ്.

Tags: malayala manoramamamman varghese
Share2TweetSendShare

Latest stories from this section

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു; പിബിയിൽ വിമർശനം, റിയാസിനെതിരെ പടയൊരുക്കം! സിപിഎമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പുറത്തേക്ക്

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനം വകുപ്പിൽ ‘അഴിമതി മേള’; തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് കേസുകൾ ഒതുക്കിത്തീർത്തു, വാച്ചർമാരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്!

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി 

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

Discussion about this post

Latest News

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

സസ്‌പെൻസ് ഒടുങ്ങുന്നു; കേരള മുഖ്യമന്ത്രിയെ ഇന്നറിയാം, കെസി വേണുഗോപാൽ സംഘത്തിനൊപ്പമില്ല

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies