Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധർ; സിലിണ്ടറുകളും കിട്ടാതാകുന്നു ; തൃശൂരില്‍ വ്യാവസായിക ഉപയോഗം നിരോധിച്ചു

by Brave India Desk
May 2, 2021, 10:59 am IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും രോഗവ്യാപനം തുടരുകയും ചെയ്‌താൽ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമെന്നു വിദഗ്ധ നിഗമനം. നിലവില്‍ കേരളത്തിലെ ഓക്‌സിജന്‍ ഉത്പാദനം 200 മെട്രിക് ടണ്ണാണ്. പ്രതിദിന രോഗവ്യാപനം മുപ്പതിനായിരം കടന്നതോടെ 100 മെട്രിക് ടണ്‍ ഓക്സിജനാണ് ആവശ്യമായി വരുന്നത്.

ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്‌സിജനില്‍ 160 മെട്രിക് ടണ്ണും പാലക്കാട് കഞ്ചിക്കോട്ടുള്ള ഗുജറാത്ത് കമ്പനിയായ ഇനോക്‌സ് എയര്‍ പ്രോഡക്ടിന്റെ വകയാണ്. ഇവര്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ക്ഷാമം നേരിട്ടാല്‍ ഈ കമ്പനിയില്‍നിന്നു കൂടുതല്‍ ഓക്‌സിജന്‍ ആവശ്യപ്പെണ്ടേിവരും.

Stories you may like

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്കും സാമൂഹിക അകലപാലനവും തുടരും

ഇന്ന് 361 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 32 മരണങ്ങൾ; ആകെ മരണം 68,228

സംസ്ഥാനത്ത് വന്‍ തോതില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന ഒരേയൊരു സ്ഥാപനം ഇനോക്‌സ് മാത്രമാണ്. ചവറ കെ.എം.എം.എല്‍ – ആറ് മെട്രിക് ടണ്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്-അഞ്ച് മെട്രിക് ടണ്‍, കൊച്ചിന്‍ റിെഫെനറി- മൂന്ന് മെട്രിക് ടണ്‍ എന്നിങ്ങനെയാണു മറ്റു സ്ഥാപനങ്ങള്‍. ഇവയും ട്രാവന്‍കൂര്‍ ഓക്‌സിജന്‍ മാവേലിക്കരയും, വിവിധ മെഡിക്കല്‍ കോളജുകളിലെ പ്ലാന്റുകളും ചേര്‍ന്നാണ് 40 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിവിധ മെഡിക്കല്‍ കോളജുകളിലേക്ക് അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പ്രശ്‌നം രൂക്ഷമാക്കുന്നു.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ അപര്യാപ്തതയാണ് വേറൊരു പ്രശ്നം. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി അടക്കം വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന ഓക്‌സിജന്‍ ക്ഷാമത്തിന്റെ യഥാര്‍ഥ കാരണവും ഇതാണ്. പലപ്പോഴും ആകെയുള്ള സിലിണ്ടറുകളുടെ 30 ശതമാനവും പുറത്തായിരിക്കും.

ഇവ യഥാസമയം തിരിച്ചെത്താറില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണ സംസ്ഥാനത്ത് ആരോഗ്യ ആവശ്യത്തിന് 40 മെട്രിക് ടണ്‍ ഓക്‌സിജന്റെ ആവശ്യമാണ് വരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നിലവില്‍ 100 ടണ്ണിലധികം ഓക്‌സിജന്‍ ആവശ്യമായി വരുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ദുരന്തനിവാരണ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ ഉപയോഗിക്കുന്നതു നിരോധിച്ചു കൊണ്ട് കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കി. മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ സിലിണ്ടറുകളും ഡീലര്‍മാര്‍ നാളെ വൈകിട്ട് അഞ്ചിനകം ദുരന്ത നിവാരണ അതോറിറ്റിക്കു കൈമാറണമെന്ന് ഉത്തരവിലുണ്ട്. നിശ്ചിത സമയത്തിനകം സിലിണ്ടറുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറാത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും.

 

Tags: Covid 19 KeralaCovid 19 Crisiscovid second waveOxygen shortage
ShareTweetSendShare

Discussion about this post

Latest stories from this section

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?; എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

Next Post

തൃശ്ശൂരിൽ സുരേഷ് ​ഗോപി 1500ലധികം വോട്ടുകൾക്ക് മുന്നിൽ

Latest News

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?; എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies