ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റർ. പിസി ജോര്‍ജിന്റെ ജനന തീയതിയും വോട്ടെണ്ണല്‍ ദിനമായ ഇന്നു മരണതീയതിയായും നല്‍കിയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.
പിസി ജോര്‍ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തീയതിയും മരണ തീയതിയും ഒട്ടിച്ചുവെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്ത് ‘ചത്തു’ എന്നും മാറ്റി എഴുതി.
ഫ്ളക്സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ‘നമ്മള് ഈരാറ്റുപേട്ടക്കാര്‍’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പിസി ജോര്‍ജിനെതിരെ പോസ്റ്റര്‍ ഉണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് മണ്ഡലത്തില്‍ വിജയിച്ചത്.
Discussion about this post