ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് കമലിന്റെ തോൽവി.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ കമലിനായിരുന്നു മുൻതൂക്കം. എന്നാൽ അടുത്ത റൗണ്ടുകളിൽ ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിനൊടുവിൽ വാനതി ശ്രീനിവാസൻ 1540 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 33.26 ശതമാനം വോട്ടുകൾ കമൽ നേടിയപ്പോൾ 34.38 ശതമാനം വോട്ട് നേടിയായിരുന്നു വാനതി ശ്രീനിവാസന്റെ വിജയം.
അതേസമയം തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ ഡിഎംകെ സഖ്യം സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ചു. 234 അംഗ നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമാണ് ഡിഎംകെ നേടിയത്. എ ഐ എ ഡി എം കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ബിജെപി 4 സീറ്റുകളിൽ വിജയിച്ചു കരുത്ത് കാട്ടി.
Discussion about this post