ഡൽഹി : ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വലിയ നാശം വിതച്ചതായി റിപ്പോർട്ട്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണിത്.വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തെ താറുമാറാക്കുന്നതാണ്.
നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നു. ആൾനാശം സംഭവിച്ചോയെന്ന കാര്യങ്ങൾ അറിവായിട്ടില്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണെന്നാണ് വിവരം. ഉത്തരാഖണ്ഡിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ അപകടത്തിന്റെ ഭീതി വെളിവാക്കുന്നതാണ്.
ഏപ്രിൽ 23 ന് ഉത്തരാഖണ്ഡിലെ ചമോലി ഗർവാൾ ജില്ലയിലെ സുംന ഗ്രാമത്തിൽ ഹിമാനിയുടെ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ വളരെയധികം പേർക്ക് ജീവനാശം അടക്കം നാശങ്ങൾ ഉണ്ടായിരുന്നു.
Discussion about this post