ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,02,82,833 ആയി.
തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാകുന്നുണ്ട്. 3,20,289 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Discussion about this post