ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫിസുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി ഉത്തരവിറങ്ങി. അണ്ടര്‍ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥ തലത്തിലാണ് മേയ് അവസാനം വരെ ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമ്പതു മുതല്‍ 5.30, 9.30 മുതല്‍ 6, 10 മുതല്‍ 6.30 എന്നിങ്ങനെ ഓഫിസ് സമയവും ക്രമപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ കോവിഡിന്റെ പേരില്‍ ഓഫിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post