തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി. വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നടത്തിയ നിയമനമാണ് റദ്ദാക്കിയത്.
നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്.
2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളുമാണ് റദ്ദാക്കിയത്. വ്യത്യസ്ത വകുപ്പുകളിലെ തസ്തികകളെ ഒരു യൂണിറ്റായി കണക്കാരുതെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു.
Discussion about this post