ബംഗളൂരു: കോവിഡ് രൂക്ഷമാകുന്നതിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സൂചന നല്കി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കും. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,058 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ധിക്കുന്നതില്‍ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലാണ് കര്‍ണാടകയുടെ സ്ഥാനം. ബുധനാഴ്ച മാത്രം 50,000 കൊവിഡ് ബാധിതരാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post