ഡല്‍ഹി: കേരളത്തില്‍ ബിജെപിയുടെ അംഗത്വ വിതരണം 15 ലക്ഷത്തോളമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. മാര്‍ച്ച് 31 വരെയാണ് അംഗത്വവിതരണം നടക്കുന്നത്. മൊബൈല്‍, നവമാധ്യമങ്ങള്‍വഴിയുള്ള അംഗത്വസമാഹരണമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്ത് 5.45 ലക്ഷം അംഗങ്ങളാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഡല്‍ഹിയിലെത്തിയപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദേശീയഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ നിലവാരത്തകര്‍ച്ചയുടെ ഉത്തരവാദിത്വം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കുകയാണെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. മേള നടത്തിപ്പിലെ പരാജയകാരണങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ പഴിപറയുന്ന ചീഫ് സെക്രട്ടറി സര്‍ക്കാറിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
15 കോടി രൂപ ചെലവാക്കി നടത്തിയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വന്‍ അഴിമതിയാണ് നടന്നത്.ഇത് പരിശോധിക്കേണ്ടതുണ്ട്.ഗെയിംസിന് മുമ്പായി നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിലും അഴിമതിയുണ്ട്, ഏഴുവര്‍ഷത്തെ സമയമുണ്ടായിട്ടും മേള നടത്തിപ്പ് അവതാളത്തിലായത് സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേടാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
Discussion about this post