കൊല്‍ക്കത്ത: ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ നിര്‍ദേശനുസരണം ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ എത്തി. എന്നാല്‍ റിപ്പോര്‍ട്ട് കരുതാതെ എത്തിയ ഇരുവരെയും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
അക്രമവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
നേരത്തെ, ഗവര്‍ണറെ കാണാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി നിലപാടെടുത്തത്. എന്നാല്‍ ഇതിനു പിന്നാലെ ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഗവര്‍ണറെ കാണാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്.
Discussion about this post