ബീജിംഗ്: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5ബി ഒടുവിൽ ഭൂമിയിൽ പതിച്ചു. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ റോക്കറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ സമീപം വീണുവെന്നാണ് നിഗമനം.
21 ടണ്‍ ഭാരമുള്ള ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ് ഭയപ്പെട്ടിരുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങൾക്ക് റോക്കറ്റിന്റെ വരവിനെ സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റാണ് ലോംഗ് മാർച്ച് 5 ബി.
കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന്, ഈ റോക്കറ്റിന്റെ നിരവധി അവശിഷ്ടങ്ങള്‍ ആകാശത്തിലൂടെ പറന്ന് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
Discussion about this post