കോഴിക്കോട്: കോഴിക്കോട് ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്പ് എടുക്കാത്തതിന്റെ പേരില്‍ ആക്രമണം നടത്തിയെന്ന് പരാതി. കോഴിക്കോട് കക്കോടിയിലെ പി.എം.കൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
കൃഷ്ണന്റെ മക്കള്‍ ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്പ് എടുക്കാത്തതിനെത്തുടര്‍ന്നാണ് ആക്രമണമെന്നാണ്പരാതിയില് ആരോപിക്കുന്നു. എന്‍ജിഒ അസ്സോസിയേഷന് മുന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗമായിരുന്നു പി.എം.കൃഷ്ണന്. നാലംഗ സംഘമാണ് ഇയാളുടെ വീടിന് നേരെ ആക്രമണം നടത്തിയത്. കാറിന്റെ ചില്ലുകളും ആക്രമികള്‍ തല്ലിത്തകര്‍ത്തു.
Discussion about this post