ഡല്‍ഹി: കേരളമടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായ തോല്‍വി ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തോല്‍വിക്കുള്ള കാരണമാണ് ആദ്യം തിരിച്ചറിയേണ്ടത്. നിരാശ പറഞ്ഞിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവെ സോണിയ പറഞ്ഞു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തോല്‍വിയുടെ കാരണം സൂക്ഷ്മമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചര്‍ച്ചയുണ്ടാകുമെന്നും സോണിയാ വ്യക്തമാക്കി.
Discussion about this post