കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഈദ് ആഘോഷങ്ങൾക്ക് അനുമതി. രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് അനുമതി കൊടുത്ത മുഖ്യമന്ത്രി മമത ബാനർജിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ആഘോഷങ്ങൾ നടക്കുക. പരമാവധി 50 പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ല. പാതവക്കുകളിലെ പ്രാർത്ഥന കൂട്ടായ്മകൾക്കും ഇക്കുറി അനുമതിയില്ല.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മതപരവും സാംസ്കാരികവുമായ ആഘോഷങ്ങൾക്ക് സർക്കാർ അനുമതി നൽകുകയാണെന്ന് മമത ബാനർജി വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രികാൻ വേണ്ട നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞതായും അവർ വ്യക്തമാക്കി. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുമെന്ന് മമത വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണ്. കലാപസമാനമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടാനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ട്.
Discussion about this post