തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകരെ കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ കൊവിഡ് വാക്സിൻ ലഭ്യമാകുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുൻഗണന ലഭിക്കും.
കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് മരണമടഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി മാദ്ധ്യമപ്രവർത്തകരെ മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിരുന്നു.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ കൊവിഡ് പ്രതിരോധത്തില്‍ മുന്നിൽ നില്ക്കുന്ന മറ്റ് ചില വിഭാഗങ്ങളും മുന്നണി പോരാളികളുടെ പട്ടികയില്‍ ഇടംപിടിക്കും.
Discussion about this post