ഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ രൂക്ഷമായി തുടരുന്നതിനാല്‍ ജൂണ്‍ 23ന് പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നീട്ടിവച്ചതായി കോണ്‍ഗ്രസ്.
ഇന്ന് ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയില്‍ പുതിയ പ്രസിഡന്റിനെ ജൂണ്‍ 23ന് തിരഞ്ഞടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനുപിന്നാലെ രാജ്യത്തെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് മിക്ക നേതാക്കളും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തീരുമാനം.
Discussion about this post