തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 89 ലക്ഷം കാര്‍ഡുടമകളുടെ കുടുംബത്തിലെ 1.54 കോടി പേര്‍ക്കു ഇത് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ഞ, ചുവപ്പ് കാര്‍ഡുകാര്‍ക്ക് കോവിഡ് കാലത്തെ സ്പെഷ്യല്‍ 5 കിലേ അരിക്കു പുറമേ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെയൊക്കെ വണ്ടി വാടക, റേഷന്‍ കടക്കാരുടെ കമ്മീഷന്‍ എഫ്സി ഐ ഇറക്കുകൂലി എന്നിവ സംസ്ഥാനമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റിന് 450 കോടി രൂപ ചെലവുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്നും, ഖജനാവില്‍ നിന്നുമാണ് പണം കണ്ടെത്തുന്നത്. അടുത്തയാഴ്ച കിറ്റ് വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.












