തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്.
https://www.facebook.com/ActorMohanlal/posts/325531005606838
മാടമ്പിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്ന അടിക്കുറിപ്പ് മോഹൻലാൽ രേഖപ്പെടുത്തി. വടക്കുംനാഥൻ, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, സുരേഷ് ഗോപി തുടങ്ങി പ്രമുഖർ നേരത്തെ മാടമ്പ് കുഞ്ഞുകുട്ടന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിിയല്‍ ചികിത്സയിലായിരുന്ന മാടമ്പിന്‍റെ നില തിങ്കളാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. അദ്ദേഹം അർബുദരോഗത്തിനും ചികിത്സയിലായിരുന്നു.












