കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ നിർദ്ദേശങ്ങൾ അവഗണിച്ച് പെരുന്നാളാഘോഷം സംഘടിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇരുപതോളം യുവാക്കളാണ് ബീച്ചിൽ ഒത്തു കൂടിയത്. മാസ്ക് ധരിക്കാതെ എത്തിയ ഇവര്‍ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.
ഇവരുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഈ മാസം 8 മുതൽ 16 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രിയും വിവിധ മതനേതാക്കളും നിർദ്ദേശം നൽകിയിരുന്നു. ഇവയൊക്കെ അവഗണിച്ചായിരുന്നു യുവാക്കളുടെ ഒത്തുചേരൽ.











