ചണ്ഡീഗഢ്: കൊവിഡ് രോഗബാധ ഗ്രാമങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ സമരം നിർത്താൻ കർഷകരോട് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ. സമരവേദിയിലേക്കും തിരികെയും യാത്ര ചെയ്യുന്നവർ രോഗബാധ വ്യാപിക്കാൻ കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സമരം പിന്നീട് പുനരാരംഭിക്കണോ വേണ്ടയോ എന്നത് സമരക്കാർക്ക് തീരുമാനിക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ഘട്ടർ വ്യക്തമാക്കി.
രോഗബാധ രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് ഒരു മാസം മുൻപ് സമരക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് കൂട്ടാക്കാതെ അവർ ധർണകൾ തുടർന്നു. ഇന്ന് ഗ്രാമഗ്രാമാന്തരങ്ങളിൽ രോഗം പടരുകയാണ്. ആരാണ് ഉത്തരവാദിയെന്ന് ഘട്ടർ ചോദിച്ചു.
അതേസമയം ഹരിയാനയിൽ കഴിഞ്ഞ ദിവസം 12,286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 168 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 6238 ആയി.
Discussion about this post