ലഖ്നൗ: കൊവിഡ് വാക്സീന് ഇറക്കുമതിക്കായി 100 ബില്യണ്‍ ചെലവഴിക്കാനൊരുങ്ങി യു പി സര്‍ക്കാര്‍. ഫൈസര്‍ കമ്പനിയുമായും റഷ്യയുടെ സ്പുട്നിക് V നിര്‍മ്മാതാക്കളുമായും യുപി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ വാക്സീന് ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനം വാക്സിനേഷന് നിര്‍ത്തിവെച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും 4000 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
Discussion about this post