തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യൂണിയന് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി ഉത്തരവ്. ഈ മാസം 22ന് ചേര്‍ത്തലയില്‍വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. കോവിഡ് സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തിരഞ്ഞെടുപ്പ് തടഞ്ഞത്.
തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്.
Discussion about this post