Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒന്നേമുക്കാൽ ലക്ഷം സജീവ സൈനികർ, രഹസ്യ ആണവായുധങ്ങൾ, മിസൈലുകളും അയൺ ഡോമും; നേരിട്ടൊരു യുദ്ധമുണ്ടായാൽ ഹമാസിനെ നിമിഷങ്ങൾക്കകം തുടച്ചു നീക്കാൻ ശേഷിയുള്ള സൈനിക ശക്തിയാണ് ഇസ്രായേലെന്ന് വിദഗ്ധർ

by Brave India Desk
May 15, 2021, 09:38 am IST
in International
Share on FacebookTweetWhatsAppTelegram

ടെൽ അവീവ്: ആരെയും വിറപ്പിക്കുന്ന സൈനിക ശക്തിയുടെയും ആയുധ ശേഖരത്തിന്റെയും കലവറയാണ് ഇസ്രായേൽ. ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ ശക്തിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പലസ്തീനും ഹമാസിനും ഒരു തരത്തിലും സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ നിരീക്ഷിക്കുന്നത്. ഇവയ്ക്കൊപ്പം എന്തിനും പോന്ന ‘മൊസാദ്’ എന്ന അത്യന്തം കരുത്തരായ രഹസ്യാന്വേഷണ വിഭാഗവും ചേരുമ്പോൾ ലോകത്തിലെ ഏറ്റവും സുസംഘടിതമായ പോരാട്ട നിരയായി ഇസ്രായേൽ മാറുന്നു.

ഒന്നേമുക്കാൽ ലക്ഷം സജീവ സൈനികരാണ് ഇസ്രായേൽ പ്രതിരോധ സേനയിൽ ഉള്ളത്. ഇതില്‍ 1,33,000 പേര്‍ കരസേനയിലാണ്. നാവികസേനയില്‍ 9,500 പേരും വ്യോമസേനയില്‍ 34,000 പേരുമാണുള്ളത്. കൂടാതെ സൈനിക പരിശീലനം ലഭിച്ച് സേവന സന്നദ്ധരായ മുപ്പതു ലക്ഷത്തോളം പുരുഷന്മാരും സ്ത്രീകളും ഇസ്രയേൽ പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

റഷ്യ, അമേരിക്ക, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ പോലും അത്യാധുനിക ആയുധങ്ങൾക്ക് ആശ്രയിക്കുന്നത് ഇസ്രായേലിനെയാണ്. ലോകത്തെ ഏറ്റവും വലിയ സൈനികായുധ കയറ്റുമതി ശക്തികളിലൊന്നാണ് ഇസ്രയേൽ. ഇസ്രയേലിന്റെ രഹസ്യ ആയുധപ്പുരയിൽ ആണവായുധങ്ങൾ ഉൾപ്പെടെയുള്ളവയുടെ ശേഖരമുണ്ട് എന്നാണ് അനൗദ്യോഗിക വിവരങ്ങൾ.

മൂവായിരത്തിലധികം വരുന്ന അത്യാധുനിക ടാങ്കുകളാണ് ഇസ്രയേൽ കരസേനയുടെ നട്ടെല്ല്. 441 മെര്‍ക്കവ എംകെ1, 455 മെര്‍ക്കവ എംകെ2, 454 മെര്‍ക്കവ എംകെ3, 175 മെര്‍ക്കവ എംകെ4, 206 സെനഞ്ചൂറിയൻ എന്നിവയാണ് ഇസ്രയേലിന്റെ മാരക പ്രഹരശേഷിയുള്ള ടാങ്കുകൾ. എം4എ1, എം16 റൈഫിളുകള്‍, എം24 എസ്ഡബ്ല്യുഎ 7.62 എംഎം ബോള്‍ട്ട് ആക്‌ഷന്‍ സ്‌നിപ്പര്‍ റൈഫിളുകള്‍, എസ്ആര്‍-25 7.62 എംഎം സെമി ഓട്ടമാറ്റിക് സ്‌നിപ്പര്‍ റൈഫിളുകള്‍ എന്നിവയേന്തിയാണ് യുദ്ധമുഖത്ത് ഇസ്രായേൽ സേനയുടെ കരുത്ത്.

684 യുദ്ധവിമാനങ്ങളാണ് ഇസ്രായേൽ വ്യോമസേനയുടെ ബലം. എഫ്-15 ഈഗിള്‍, എഫ്-16 ഫൈറ്റിങ് ഫാല്‍ക്കണ്‍ ഫൈറ്റര്‍ ജെറ്റ്, എഎച്ച്-1 കോബ്ര, എഎച്ച് 64ഡി അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകൾ എന്നിവയും ഇസ്രായേലിന്റെ ഊർജ്ജമാണ്.

നാല് ചെറു യുദ്ധക്കപ്പലുകളും എട്ട് മിസൈല്‍ ബോട്ടുകളും അഞ്ച് അന്തര്‍വാഹിനികളും 45 പട്രോള്‍ ബോട്ടുകളും രണ്ട് സ്‌പ്പോര്‍ട്ട് കപ്പലുകളുമടങ്ങുന്നതാണ് ഇസ്രായേൽ നാവികസേനയുടെ ആയുധപ്പുര.

അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഇസ്രായേലിന്റെ ശേഖരത്തിലുണ്ട്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍, ഹ്രസ്വദൂര സബ്‌സോണിക് ക്രൂയിസ് മിസൈലുകൾ എന്നിവ ഇസ്രായേലിന്റെ കരുത്താണ്.

3,500 കിലോമീറ്റര്‍ പ്രഹരശേഷിലുള്ള മിസൈലുകള്‍, 1000 കിലോ പോര്‍മുന വഹിക്കാന്‍ ശേഷിയും 1,500 കിലോമീറ്റര്‍ റേഞ്ചില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതുമായ മിസൈലുകൾ എന്നിവയും ഇസ്രായേലിന്റെ പക്കലുണ്ട്. കൂടാതെ ശത്രുക്കൾ തൊടുത്ത് വിടുന്ന റോക്കറ്റുകൾ നിലം തൊടാതെ തകര്‍ക്കാന്‍ ശേഷിയുള്ള ‘അയണ്‍ ഡോം’ എന്ന വ്യോമപ്രതിരോധ സംവിധാനം ഇസ്രായേലിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്.

മറുവശത്ത് ഹമാസുൾപ്പെടെ 50,000ത്തോളം സൈനികര്‍ മാത്രമാണ് പലസ്തീന് ആകെയുള്ളത്. ഇറാൻ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക് ജിഹാദ് എന്ന സംഘത്തിന്റെ പതിനായിരത്തോളം പ്രവര്‍ത്തകരുടെ പിന്തുണയും പലസ്തീന് ലഭിച്ചേക്കാം. പലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ വിഭാഗത്തില്‍ 83,000 ഭടന്മാരുണ്ടെങ്കിലും ഓസ്ലോ കരാറിലെ നിബന്ധനകൾ മുഴുനീള യുദ്ധത്തിൽ നിന്നും ഇവരെ വിലക്കുന്നു. 8,000 ഹ്രസ്വദൂര റോക്കറ്റുകൾ ഇസ്ലാമിക് ജിഹാദിന്റെ പക്കലുണ്ട്. ഹമാസിന് 100-160 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള റോക്കറ്റുകളാണുള്ളത്.

ആയുധബലം സൈനിക ശേഷി കൊണ്ടും ഇസ്രായേലിന്റെ അടുത്ത് പോലും എത്താനാകാത്ത പലസ്തീന് കനത്ത പരാജയമായിരിക്കും നേരിട്ടുള്ള യുദ്ധത്തിലൂടെ സംഭവിക്കുക എന്നാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. ഹമാസിന്റെ അവിവേകത്തിന് കനത്ത വിലയായിരിക്കും പലസ്തീൻ ജനത നൽകേണ്ടി വരികയെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

Tags: israelPalestine
Share33TweetSendShare

Latest stories from this section

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies